പോക്സോ കേസിലെ പ്രതിയുടെ വീടിന് തീവെച്ച 6 പേർക്കെതിരെ കേസ്.

നീലേശ്വരം : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 62 കാരൻ്റെ വീട് തകർത്ത ശേഷം മണ്ണെണ്ണ ഒഴിച്ച് വീടിന് തീവെക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് ആറ് പേർക്കെതിരെ കേസെടുത്തു.നീലേശ്വരം അഴിത്തലയിലെ സമീഷ് ബാബു, അജീഷ്, ഷൺമുഖൻ തുടങ്ങി കണ്ടാലറിയാവുന്ന മൂന്ന് പേർക്കുമെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. റിമാൻ്റിൽ കഴിയുന്ന പ്രതിയുടെ ഭാര്യ ഉമാവതി നീലേശ്വരം പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.