പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള കൊവിഡ് 19 വാക്സിനേഷന് നാളെ മുതൽ

കണ്ണൂർ :ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണം, മുന്‍സിപ്പല്‍ കോര്പറേഷന് എന്നിവിടങ്ങളിലെ ജീവനക്കാരായ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള കൊവിഡ് -19 വാക്സിനേഷന് ഫെബ്രുവരി 26, 27, 28 തീയതികളില്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കും. ഇതിനായി വാക്സിനേഷന് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഡയാലിസിസ് രോഗികള്‍, കാന്‍സര്‍ രോഗികള്‍ ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ തൊട്ടടുത്തുള്ള വാക്സിനേഷന് കേന്ദ്രത്തില്‍ എത്തി വാക്സിന് സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. നാരായണ നായ്ക് അറിയിച്ചു.