പോലീസ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പോലീസ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

 

കണ്ണൂര്‍: കണ്ണൂർ സിറ്റി പോലീസിന്‍റെയും കണ്ണവം കമ്യൂണിറ്റി പോലീസിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കല്‍ ക്യാമ്പ് നടത്തി. കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ എടയാർ ചാലിൽ കോളനിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മെഡിക്കൽ ക്യാമ്പില്‍ പെരുവ PHC യിലെ ഡോക്ടര്‍ അനുപമ രോഗികളെ പരിശോധിച്ചു. കണ്ണവം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീ സുധീർ കെ ഉത്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ എടയാർ വാർഡ് മെമ്പർ ശ്രീ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ അനുപമ ആരോഗ്യ സംരക്ഷണത്തിന്‍റെ പ്രധാന്യത്തെ കുറിച്ചും കോവിഡിന്‍റെ വ്യപനം തടയേണ്ടതിന്‍റെ ആവശ്യകതയെ അറിച്ചും സംസാരിച്ചതിന് ശേഷം ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകി. ശ്രീമതി മഹിജ ജെ.എച്ച് ഐ പെരുവ പി എച്ച് സി ശ്രീമതി ജസ്ന , സ്റ്റാഫ് നേഴ്സ്, ശ്രീമാൻ ഇസ , ഫാർമസിസ്റ്റ് പെരുവ പി എച്ച് സി) എന്നിവർ ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി. ക്യാമ്പിൽ ചർമ്മരോഗത്തിനും, ജനറൽ മെഡിസിനുമായി 23 സ്ത്രീകളും 18 പുരുഷൻമാരും ചികിൽസ തേടി. ശ്രീമതി വത്സല എസ്.ടി പ്രമോട്ടർ ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: