കണ്ണൂരില്‍ കഞ്ചാവ് വേട്ടക്കിടെ എക്സൈസ് ഓഫീസര്‍ക്ക് വെട്ടേറ്റു

കണ്ണപുരം: കണ്ണപുരത്ത് കഞ്ചാവ് വേട്ടക്കിടെ എക്സൈസ് ഓഫീസര്‍ക്ക് വെട്ടേറ്റു. സിവില്‍ എക്സൈസ് ഓഫീസറായ വി നിഷാദിനാണ് വെട്ടേറ്റത്. തുടർന്ന് കണ്ണപുരം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പ്രതി ഷബീറിനെ പോലീസ് അറസ്റ്റ് ചെയ്തു. റയിൽവേ ട്രാക്കിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എ.എസ്.ഐ ജയചന്ദ്രൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, അരുൺകുമാർ സിവിൽ പോലീസ് പ്രമീഷ് എന്നിവർ അതിസാഹസീകമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ പ്രതിയുടെ വീട്ടിൽ കൂട്ടിയിട്ട ഇളനീർ തൊണ്ടുകൾക്കിടയിൽ നിന്നും കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഈ സമയം പ്രകോപിതനായ പ്രതി, ഇളനീർ വെട്ടുന്ന കത്തി ഉപയോഗിച്ച് എക്സൈസ് സംഘത്തെ ആക്രമിച്ചു. നിഷാദിന്റെ മുതുകില്‍ ആഴത്തിൽ മുറിവേറ്റു. ഇദ്ദേഹത്തെ ചാലയിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: