ആലക്കോട് ഫർലോംഗ്കരയിൽ വൻ വാറ്റുകേന്ദ്രം തകർത്ത് അബ്കാരി കേസ് രജിസ്റ്റർ ചെയ്തു

ആലക്കോട്: ആലക്കോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ ജി മുരളിദാസിന്റെ നേതൃത്വത്തിൽ ഇന്നലെ ഫർലോഗ്കരയിൽ നടത്തിയ റെയ്‌ഡിൽ 260 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. നിരവധി ബാരലുകളും മറ്റ് വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അതീവ രഹസ്യമായി പ്രവർത്തിച്ചു വന്ന വാറ്റുകേന്ദ്രം ദുഷ്കരമായ പാറക്കെട്ടുകൾകിടയിലൂടെ സാഹസികമായി ആണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി ഉടൻ തന്നെ അറസ്റ്റിലാകുമെന്ന് അധികൃതർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ കെ അഹമ്മദ്‌, സി ഇ ഒ മാരായ മധു ടി.വി, ശ്രീജിത്ത്‌ വി, റെനിൽകൃഷ്ണൻ പി, ഡ്രൈവർ ജോജൻ എന്നിവർ എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: