മാരക ലഹരിമരന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

0

കൂട്ടുപുഴ: മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തലശ്ശേരി സെയ്ദാർ പള്ളി സ്വദേശി ആയിഷ മൻസിലിൽ എം.എം.മുഹമ്മദ് സുഹൈൽ (26) പിടിയിലായത് ഇയാളിൽ നിന്നും 6.5 ഗ്രാം എം.ഡി.എം.എ എന്ന പുതു തലമുറ ലഹരിമരുന്ന് കണ്ടെടുത്തു.പ്രതി സഞ്ചരിച്ച KL – 58 W 9780 നമ്പർ ഡ്യൂക്ക് ബൈക്കും കസ്റ്റഡിയിൽ എടുത്തു .ഈ ലഹരിമരുന്ന് പോയന്റ് അഞ്ച് ശതമാനം കൈവശം വെക്കുന്നത് പോലും 10 വർഷം തടവ് ലഭിക്കുന്ന ജാമ്യമില്ല കുറ്റമാണ്. ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എ എന്ന ലഹരിമരുന്ന് പൊടിച്ച് സിഗരറ്റിലോ ബീഡി യിലോ ആക്കി വലിക്കുകയാണ് ചെയ്യുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading