ദിനേശ് ഫുഡ്ഡ്സിന്റെ മലിനജലം കിണറുകളിലേക്ക്. ഇരകളുടെ പ്രതിഷേധ മാർച്ച് .

തോട്ടടയിൽ പ്രവർത്തിക്കുന്ന ദിനേശിന്റെ ഫുഡ്ഡ് പ്രൊസസിങ്ങ് ഫാക്ടറിയിൽ നിന്ന്

രൂക്ഷഗന്ധമുള്ള മലിന ജലം നിയമവിരുദ്ധമായി തൊട്ടടുത്ത നീർചാലിലേക്ക് ഒഴുക്കിവിടുന്നത് ലീക്ക് ചെയ്ത് കിണറുകളിൽ നിറഞ്ഞതു കാരണം പരിസരത്തെ ഏഴ് കിണറുകൾ ഉപേക്ഷിക്കേണ്ടി വന്നു. കുടിവെള്ളം മുട്ടിയ വീട്ടുകാർ സമരത്തിലേക്ക്.

ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞ രണ്ടു വർഷമായി നിരവധി പരാതി കൊടുത്തിട്ടും നടപടികൾ ഉണ്ടായില്ല. ജില്ലയിലെ അറിയപ്പെടുന്ന ഒരു ഫാക്ടറിയോടുള്ള ബഹുമാന്യത കണക്കിലെടുത്ത് ഇക്കാലമത്രയും ജനങ്ങൾ മലിനജലം കുടിക്കാർ നിർബന്ധിതരായി. ഈ സഹനം ദൗർബല്യമായി കണ്ട് ഫാക്ടറി – കോർപ്പറേഷൻ അധികാരികൾ ഞങ്ങളുടെ പ്രശ്നത്തിലിടപെട്ടില്ല. ഗത്യന്തരമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്കിറങ്ങുന്നത്.

ഞങ്ങളുടെ പരാതി.

1. ശുദധജലവും വായുവും പൗരന്റെ ഭരണഘടനാ അവകാശമാണ്. നികുതി അടക്കുന്ന ഞങ്ങൾക്ക് അത് ലഭ്യമാക്കാൻ സർക്കാർ കടപ്പെട്ടിരിക്കുന്നു.

2. മലിനജലം കലർന്ന കിണർ വെള്ളം കുടിച്ച് ഞങ്ങളുടെ കുട്ടികളും വൃദ്ധരും അടക്കം ഉദരരോഗങ്ങൾക്കിടമകളായി .

3. കിണറുകളിലെ വെള്ളത്തിൽ കോളിഫോം അളവ് അളവിലും 3 മടങ്ങായി വർദ്ധിച്ചു.

4. ഫാക്ടറി അധികൃതർക്ക് പരാതിപ്പെട്ടപ്പോൾ ധിക്കാരപരമായ സമീപനം.

4. കേരള മുനിസപ്പൽ ചട്ടം, കെട്ടിട നിർമ്മാണ ചട്ടം, ഫാക്ടറി ചട്ടങ്ങൾ മറികടന്ന് ജനവാസകേ ന്ദ്രത്തിൽ ഫാക്ടറിക്ക് അനുമതി കൊടുത്തു.

5. ഫാക്ടറിയിൽ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റില്ലാതെ ,PC B യുടെ പരിശോധനാ അനുമതിയില്ലാതെ

ഡി. ആന്റ് ഒ. അനുമതി കൊടുത്തു.

ഞങ്ങൾ ആവശ്യപ്പെടുന്നത്.

1. 2020 മാർച്ച് 1 മുതൽ ഫാക്ടറിയിൽ ട്രീറ്റ്മന്റ് പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തനം ഉറപ്പുവരുത്തുക. പുറത്തേക്കുള്ള പൈപ്പ് സീൽ ചെയ്യുക.

2. മാസത്തിൽ ഹെൽത്ത് ഓഫീസറുടെ പ്ലാന്റ് പരിശോധനാ റിപ്പോർട്ട് പരിസരവാസികളെ ബോധ്യപ്പെടുത്തുക.

3. പരാതി കൊടുത്തിട്ടും പ്രശ്നം പരിഹരിക്കാതെ ഞങ്ങൾ വർഷങ്ങളത്രയും മലിനജലം കുടിച്ചതിനും ചികിത്സിച്ചതിനും

മലിനജലം കലർന്ന കിണറുകൾ ശുചീകരിക്കുന്നതിനും സർക്കാർ/ ഫാക്ടറി ഉടമസ്ഥർ ഞങ്ങൾക്ക് വേണ്ട നഷ്ടപരിഹാരം നൽകുക,

4. 1981 ലെ ഇന്ത്യൻ ജലസംരക്ഷണ നിയമം, ഇന്ത്യാൻ ശിക്ഷാ നിയമം ചട്ടം 277 (കുടിവെള്ളത്തിൽ മലിനജലം കലർത്തുക) ചട്ടം 268 (പൊതു ജലസ്രോതസിലേക്ക് മലിനജലം ഒഴുക്കിവിടുക ) പ്രകാരം ഫാക്ടറി അധികൃതർക്കെതിരെ, നടപടി എടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക..

മേൽ ആവശ്യങ്ങൾ അനുഭാവപൂർവ്വം മാർച്ച് 1നകം പരിഹരിച്ചില്ലെങ്കിൽ മറ്റ് നിയമ നടപടികൾക്കൊപ്പം അനിശ്ചിതകാല സമരപരിപാടികളും ആലോചിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് ………. വ്യാഴാഴ്ച കണ്ണൂർ കോർപ്പറേഷൻ സോണൽ ഓഫീസിലേക്കു നടത്തുന്ന പ്രതിഷേധ മാർച്ചിൽ ഞങ്ങളോടൊപ്പം മുഴുവനാളുകളും പങ്കെടുക്കണമെന്ന് സമരസതി കൺവീനർ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: