വീട്ടിൽ നിർത്തിയിട്ട കാർ തകർത്തു

പെരുമ്പടവ് : വീട്ടിൽ നിർത്തിയിട്ട കാർ എറിഞ്ഞു തകർത്തു . പെരുമ്പടവിലെ തകിടിയേൽ ബിനുവിന്റെ കെ എൽ 60 എഫ് 3035 നമ്പറിലുള്ള ഇന്നോവ കാറാണ് തകർത്തത് . പെരുമ്പടവ് പള്ളിക്ക് സമീപം കപുർ സണ്ണി എന്നയാളുടെ വീട്ടിലെ കാർ പോർച്ചിലാണ് കാർ നിർത്തിയിട്ടിരുന്നത് . ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം . ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തിറങ്ങിയപ്പോൾ റോഡിൽ ഒരു വാഹനം പോകുന്നതായി കണ്ടിരുന്നു . കാറിന്റെ ചില്ലുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട് . വലിയ കരിങ്കൽ കല്ല് കാറിനകത്തുണ്ടായിരുന്നു . ആലക്കോട് പോലീസിൽ പരാതി നൽകി . ഇന്ന് രാവിലെ പത്തുമ ണിയോടെ പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി . സംഭവത്തിൽ പ്രതിഷേധിച്ച് ഉച്ചവരെ പെരുമ്പടവിൽ ഓട്ടോ ടാക്സികൾ ഓടിയില്ല .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: