വിദ്യാർഥി സ്കൂൾ ബസ്സിനടിയിൽപ്പെട്ട് മരിച്ചു

പേരാവൂർ (കണ്ണൂർ): സ്കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർഥി അതേ ബസ് കയറി മരിച്ചു. പുതുശ്ശേരിയിലെ പുത്തൻപുരയിൽ ഫൈസലിന്റെയും റസീനയുടെയും മകൻ മുഹമ്മദ് റഫാൻ (5) ആണ് മരിച്ചത്. കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡിൽ ഇന്ന് വൈകുന്നേരം 4.15- ഓടെയാണ് അപകടം. 

പേരാവൂർ ശാന്തി നികേതൻ ഇംഗ്ലീഷ് സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്. സ്കൂൾ ബസിൽ വീടിനു സമീപത്തെ സ്റ്റോപ്പിലാണ് റഫാനും സഹോദരൻ സൽമാനും ഇറങ്ങിയത്. എതിർ വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിന്റെ പിൻഭാഗത്തെ ടയർ കയറിയാണ് അപകടമെന്ന് അത് വഴി നടന്നു വരികയായിരുന്ന സ്കൂൾ വിദ്യാർഥികൾ പറഞ്ഞു.

സഹോദരങ്ങൾ: സൽമാൻ (രണ്ടാം ക്ലാസ് വിദ്യാർഥി, ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂൾ), ഫർസ ഫാത്തിമ. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ബുധനാഴ്ച.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: