ബൈക്കപകടത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു

കൂത്തുപറമ്പ് : ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു . കൂത്തുപറമ്പ് ശങ്കരനെല്ലുരിലെ ” മാനസി ‘ യിൽ ഭാസ്കരൻ ദീപ ദമ്പതികളുടെ മകൻ പി . ആദർശാ ( 23 ) ണ് മരിച്ചത് . ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെ അഞ്ചരക്കണ്ടി കൂത്തുപറമ്പ് റോഡിൽ പി . വി . എസ് . കമ്പനിക്ക് സമീപമാണ് അപകടം നടന്നത് .ഗുരുതരമായി പരുക്കേറ്റ ആ ദർശിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത് . കഴിഞ്ഞ മാസമാണ് ഇയാൾ വിദേശത്തുനിന്നും നാട്ടിലെത്തിയത് . ദിൽഷ സഹോദരിയാണ് . കൂത്തുപറമ്പ് പോലീസ് മൃതദേഹം ഇൻക്വിസ് നടത്തി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: