കൊറ്റാളി ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്ര മഹോത്സവം നാളെ സമാപിക്കും.

കൊറ്റാളി: കൊറ്റാളി ശ്രീകുറുമ്പ ക്ഷേത്രമഹോത്സവം 26 ന് ചൊവ്വാഴ്ച സമാപിക്കും.

ഞായറാഴ്ച രാത്രി ഇടച്ചേരി പയങ്ങോടൻപാറ ആഭിമുഖ്യത്തിൽ വർണ്ണശബളമായ കാഴ്ചവരവും കലാസന്ധ്യയുമുണ്ടായി.
വാദ്യഘോഷങ്ങൾ അകമ്പടിയേന്തി നിശ്ചല ദൃശ്യങ്ങളും നൃത്തശില്പങ്ങ ളുമായി പുറപ്പെട്ട കാഴ്ചവരവ് കാഴ്ച വിസ്മയമായപ്പോൾ രാത്രിയേറെ വൈകിയിട്ടും വഴി നീളെ തിങ്ങിനിറഞ്ഞ ഭക്തജനങ്ങളുടെ ആർപ്പുവിളികളും ഹർഷാരവങ്ങളുമായി ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിച്ചു.

രാവിലെ മാരിയമ്മയുടെയും പുതിയ ഭഗവതിയുടെയും നാടെഴുന്നള്ളിക്കൽ ചടങ്ങിനെ തുടർന്ന്
രാത്രി കൂടിയാട്ടം, വീരൻ, വീരകാളി, ഭദ്രകാളി, പുതിയഭഗവതി, വിഷ്ണു മൂർത്തി, ശാസ്തപ്പൻ ദൈവങ്ങളുടെ വെള്ളാട്ടവുമുണ്ടായി.

20 ന് ബുധനാഴ്ച രാവിലെ കൊടിയേറ്റത്തോടെ തുടക്കമായ ഈ വർഷത്തെ മഹോത്സവത്തിന് വൈകുന്നേരം 3 മണിയോടെ മാരിയമ്മയുടെയും പുതിയ ഭഗവതിയുടെയും നാടെഴുന്നള്ളിക്കലോടെ കേളികൊട്ടുയർന്നു.
രാത്രി കൂടിയാട്ടത്തിന് ശേഷം മാവിളക്കും ഡോ.വസന്തകുമാരി ടീച്ചറുടെ ആദ്ധ്യാത്മിക പ്രഭാഷണവുമുണ്ടായിരുന്നു. ഉത്സവദിനങ്ങളിൽ ഭക്തജനങ്ങളുടെ വക നേർച്ചയായി ഗുളികൻ, ശാസ്തപ്പൻ ദൈവങ്ങളുടെ വെള്ളാട്ടവും കോലവുമുണ്ട്.

ചാനൽ സ്റ്റാർ സിംഗർ ഫെയിം പ്രതിഭകളുടെ മെഗാഹിറ്റ് ഗാനമേളയും നൃത്തനൃത്ത്യങ്ങളും ഉത്സവത്തിന് പകിട്ടേകി.

ആറാം ദിനമായ തിങ്കളാഴ്ച രാത്രി ഓച്ചിറ നാടകരംഗം അവതരിപ്പിക്കുന്ന
‘ ഇവൻ നായിക ‘ നാടകം അരങ്ങേറും. കാലത്ത് ഭദ്രകാളി, വിഷ്ണു മൂർത്തി ദൈവക്കോലങ്ങളെ തുടർന്ന് വിവിധ ആഘോഷകമ്മിറ്റികളുടെ നേതൃത്വത്തിൽ പാലെഴുന്നള്ളത്ത് ഘോഷയാത്രയെ തുടർന്ന് പാൽപൂജയുമുണ്ടായിരുന്നു.

രാത്രി കണ്ഠാകർണ്ണൻ, വസൂരിമാല, നാഗക്കന്നി ദൈവങ്ങളുടെ വെള്ളാട്ടത്തിനൊടുവിൽ മൊതക്കലശം തറവാട്ടുകലശത്തെതുടർന്ന് താലപ്പൊലിയുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ ഉദയസ്ഥാന പൂജക്ക് ശേഷം പുതിയഭഗവതി യുടെയും ഇളയ ഭഗവതിയുടെയും പൊലിക്കാണം, വസൂരി മാല,കണ്ഠാകർണ്ണൻ,
നാഗക്കന്നി ദൈവക്കോലങ്ങളെ തുടർന്ന് ഗുരുതി
തർപ്പണം – പാദം കുളിയുമോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: