തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘര്‍ഷം

തലശേരി: ജഗന്നാഥ ക്ഷേത്രാത്സവത്തില്‍ ഗാനമേളക്കിടെ അവതാരകന്‍റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സംഘര്‍ഷം. സമാപന ദിവസമായ ഇന്നലെ രാത്രി 9.30 ഓടെ സിനിമ പിന്നണി ഗായിക കീര്‍ത്തി ശബരീഷ് നയിക്കുന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം.
മോഹന്‍ലാല്‍ നായകനായ ”കീര്‍ത്തിചക്ര “എന്ന സിനിമയിലെ ഗാനം ആലപിക്കുന്നതിനു മുമ്ബായിരുന്നു അവതാരകന്‍ വിവാദ പരാമര്‍ശം നടത്തിയത്. കാശ്മീര്‍ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ചു സര്‍ക്കാര്‍ തിരിച്ചടിച്ചില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചുമായിരുന്നു സംസാരം. ഇതില്‍ കുപിതരായ ഒരു സംഘം സ്റ്റേജിന്‍റെ പിന്നിലെത്തി അവതാരകനെ മര്‍ദിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസ് എത്തിയാണു സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പിന്നീട് അവതാരകർ പറ്റിപ്പോയ തെറ്റിന് മാപ്പ് പറയുകയും ഭാരതാംമ്പയ്ക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: