നാറാത്ത് ചേരിക്കൽ ഭഗവതി ക്ഷേത്ര കളിയാട്ടം സമാപിച്ചു.

കണ്ണൂർ: നാറാത്ത് ചേരിക്കൽ ഭഗവതി ക്ഷേത്രം കളിയാട്ടം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി ശ്രീ പാണ്ഡ്യൻ തടം ദേവസ്ഥാനത്തു നിന്നും
പുറപ്പെട്ട വർണ്ണശഭളമായ കാഴ്ചവരവ് ക്ഷേത്രം തിരുമുറ്റം വലം വെച്ചു.

വെളിച്ചപ്പാടും വിഷ്ണു മൂർത്തിയുടെ വെള്ളാട്ടവും
കാഴ്ച എതിരേല്പ് നടത്തി.
തുടർന്ന് മരുതിയോടൻ തൊണ്ടച്ചൻ, പാതിരാക്കലശം,ഭഗവതി യുടെ തിരുമുടി എഴുന്നള്ളിക്കൽ, കാൽ പെരുമാറ്റ് തുടങ്ങിയ ചടങ്ങുകൾ നടന്നു.
നാറാത്ത് ബസാർ മുതൽ ക്ഷേത്രാങ്കണം വരെയുള്ള റോഡിനിരുവശങ്ങളിലുമായി കാത്തു നിന്ന നിരവധി ഭക്തജനങ്ങൾക്ക് കാഴ്ച വിസ്മയം തീർത്താണ് ഘോഷയാത്ര കടന്നു പോയത്.

20 ന് ബുധനാഴ്ച രാവിലെ ഗണപതി ഹോമം
അരിയും കയറ്റൽ, തിരുവായുധമെഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം ദീപാരാധനയെ തുടർന്ന് ഗാനമേളയുമുണ്ടായി.

രണ്ടാം ദിവസമായ വ്യാഴം വൈകുന്നേരം കെ.എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ ആദ്ധ്യാത്മിക പ്രഭാഷണവും കരോക്കെ ഗാനമേളയും നൃത്തനൃത്ത്യങ്ങളും അരങ്ങേറി.

വെള്ളിയാഴ്ച കഴകപ്പുരയിൽ നിന്നും പുറപ്പെട്ട കലവറ നിറക്കൽ ഘോഷയാത്രക്ക് ശേഷം രാത്രി കുട്ടികളുടെ കലാപരിപാടികൾ നടന്നു.

സമാപന ദിനമായ ഞായർ കാലത്ത് തീപ്പൊട്ടൻ ദൈവത്തിന്റെ പുറപ്പാടും അഗ്നിപ്രവേശവും തുടർന്ന് ഗുളികൻ, കുറത്തിയമ്മ, വിഷ്ണു മൂർത്തി, പൊല്ലാലൻ ദൈവങ്ങളുടെ പുറപ്പാടും മുഖ്യദേവതയായ ഭഗവതിയുടെ തിരുമുടി നിവർന്ന ശേഷം കൂടിയാട്ടവുമുണ്ടായി.
ഉച്ചക്ക് പ്രസാദ സദ്യയും നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: