കണ്ണൂര്‍ പുല്ലൂപ്പിക്കടവ് സ്വദേശി അഷ്‌റഫിന് ഇനി കടത്തിണ്ണയിലുറങ്ങേണ്ട

കണ്ണൂര്‍: പുല്ലൂപ്പിക്കടവ് സ്വദേശി അഷ്‌റഫിന് ഇനി ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് പ്രവര്‍ത്തകര്‍ തണലേകും . വര്‍ഷങ്ങളായി വീട്ടുക്കാര്‍ ഉപേക്ഷിച്ച ഇദ്ദേഹം രാപകല്‍ഭേദമില്ലാതെ കവലകളിലും അങ്ങാടികളിലും തിണ്ണകളിലും ജീവിച്ച് തീര്‍ക്കുന്നതിനിടയില്‍ തുടയെല്ലിന് പരുക്ക്പറ്റിയതിനാല്‍ കണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നാട്ടുകാരുടെ സഹായത്തോടെ എത്തിക്കുകയും പിന്നീട് തീവ്രപരിചരണത്തിനായി AEGCTകണ്ണൂർ തെരുവിലെ മക്കള്‍ ചാരിറ്റബിള്‍ കമ്മിറ്റയുടെ നേത്യത്തത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. രോഗം ശമനം കണ്ടതോടെ കമ്മിറ്റി ഭാരവാഹികളായ റഫീഖ് അഴീക്കോട്, ബഷീര്‍ അഴീക്കോട്, സമജ് കമ്പില്‍ എന്നിവരുടെ നേതൃത്തത്തില്‍ കുടുംബക്കാരുമായി സംരക്ഷണം ഏറ്റടുക്കുന്നതുമായി സംസാരിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. വീണ്ടും തെരുവിലേക്ക് തന്നെ ജീവിതം ഹോമിക്കപ്പെടുന്ന വിവരം അറിയിച്ച ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് ചാരിറ്റി തലവന്‍ റഷീദ് സഖാഫി അദ്ദേഹത്തെ ഏറ്റടുക്കുകയും പൂര്‍ണ്ണസംരക്ഷണചുമതലനല്‍കുമെന്ന് അറീക്കുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: