പാവന്നൂർ മാരാർജി സ്മൃതിമന്ദിരവും ജയപ്രകാശ് വായനശാലയും ഉദ്ഘാടനം ചെയ്തു.

മയ്യിൽ: പാവന്നൂരിൽ നിർമ്മിച്ച മാരാർജി സ്മൃതി മന്ദിരം കെ.കെ.നാരായണന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരൻ ഫോട്ടോ അനാഛാദനം നിർവ്വഹിച്ചു. സ്വർഗ്ഗീയ കെ.പി. ജയപ്രകാശ് വായനശാല പ്രശസ്ത സിനിമാ സംവിധായകൻ അലി അക്ബർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശൻ മാസ്റ്റർ, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യകാരി സദസ്യൻ പി.സജീവൻ മാസ്റ്റർ , ബി.എം.എസ്. ജില്ലാ ജനറൽ സിക്രട്ടറി സി.വി.തമ്പാൻ, സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.കെ.ശശീന്ദ്രൻ മാസ്റ്റർ, കൊളച്ചേരി പഞ്ചായത്ത് മെമ്പർ കെ.പി.ചന്ദ്രഭാനു, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് നോബിൾമാത്യു, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡൻറ് വി.പി.ദാസൻ, കെ.കെ.വിനോദ് കുമാർ,ആനിയമ്മ രാജേന്ദ്രൻ, ടി.ടി.സോമൻ, ടി.വി.രാധാകൃഷ്ണൻ, രവീന്ദ്രൻ കടമ്പേരി, ബേബി സുനാഗർ, ഇ.കെ.ജയചന്ദ്രൻ, വി.സി.ശശീന്ദ്രൻ, ആർ.വി.ഗംഗാധരൻ, കെ.രജിത, പി.പി.സരിത തുടങ്ങിയവർ സംസാരിച്ചു. സി.വി മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദാമോധരൻ പാലക്കൽ സ്വാഗതവും കെ.എം.പ്രകാശൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: