ചിറക്കൽ കുളം സൗഹൃദ കൂട്ടായ്മയുടെ “വെളിച്ചം” ചാരിറ്റി ഉൽഘാടനവും ആംബുലൻസ് ഡ്രൈവർ അബ്ദുൽ കരീമിനെ ആദരിക്കൽ ചടങ്ങും

കണ്ണുർ : ചിറക്കൽ കുളം സൗഹൃദ കൂട്ടായ്മയായ “വെളിച്ചം” ചാരിറ്റി ഉൽഘാടനവും ആംബുലൻസ് ഡ്രൈവറും നാട്ടുകാരനുമായ അബ്ദുൽ ഖരിമിനെ ആദരിക്കൽ ചടങ്ങും ചിറകൽ കുളം മദ്രസഹാളിൽ കോർപറേഷൻ കാൺസിലർ സി സമീർ ഉൽഘാടനം ചെയ്തു .ചടങ്ങിൽ അസ്ലം പിലാക്കിൽ അദ്യക്ഷത വഹിച്ചു.വെളിച്ചം ചാരിറ്റി ഉൽഘാടനവും ലോഗോ പ്രകാശനവും ഖത്തീബ് അബ്ദുള്ള ഹുദവി നിർവ്വഹിച്ചു. വിശിഷ്ടാഥിതി കണ്ണുർ ടാൺ എസ്.ഐ ശ്രിജിത്ത് കൊടേരി അബ്ദുൽ കരിമിന്പൊന്നാടയും മൊമറ്റോയുo കേഷും നൽകി ആദരിച്ചു.വിവിധ സാമൂഹ്യ ,സാംസ്കാരി, രാഷ്ട്രീയ പർട്ടി, പ്രധിനിധികളായിപി. കുഞ്ഞി മുഹമമദ്, ബി അബ്ദുൽ റഷീദ്, ഇ ശമീം, ശംസു മൗലവി, അബ്ദുറഹ്മാൻ സിറ്റി, ബി ഖലിദ്, ശരീഫ് മൗലവി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.എം സിറാജ് സ്വാഗതവും ,കെ.ആശിഖ് നന്ദിയും പറഞ്ഞു,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: