നണിയൂർ നമ്പ്രം മാപ്പിള സ്കൂളിൽ പഠനോത്സവം നടത്തി

മയ്യിൽ: നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി. സ്കൂളിൽ പഠനോത്സവം നടത്തി സി.എച്ച്.മൊയ്തീൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ പി.പ്രീത ഉദ്ഘാടനം നിർവ്വഹിച്ചു എക്സ്പോ ഉദ്ഘാടനം ബിആർസി കോർഡിനേറ്റർ മുഹമ്മദ് അവർകൾ നിർവ്വഹിച്ചു .ഹെഡ്മിസ്ട്രെസ് വി.സ്മിത ടീച്ചർ വിവരണം നടത്തി .നവാഗതരായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം വി.ടി.മുസ്തഫ ,പി.മൊയ്തു മാസ്റ്റർ, പി.ടി .പ്രേമാവതി ടീച്ചർ, യം.രമണി ടീച്ചർ തുടങ്ങിയവർ നടത്തി കുട്ടികളുടെ വിവിദ തരം പരിപാടികൾ നടന്നു. കെ.എം.പി.അഷ്റഫ്, അഞ്ജുഷ ,ഒ.കെ.റിജി, ഐശ്വര്യ ,റോഷിനി, ഷിബിത, ജയശ്രീ, ഷറഫുന്നിസ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കൂട്ടായി നടത്തിയ ഇംഗ്ലീഷ് ,അറബി,ഗണിതം, സയൻസ്, ഭാഷ പഠനോപകരണ പ്രദർശനം വലിയ നിലവാരം പുലർത്തിയതായി സന്ദർഷകർ അഭിപ്രായപ്പെട്ടു . മാസ്റ്റർ റഷാദ് സ്വാഗതവും കുമാരി റന ഫാത്തിമ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: