ചരിത്രത്തിൽ ഇന്ന്: ഫെബ്രുവരി 25

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

1793 – ജോർജ് വാഷിങ്ടൻ അമേരിക്കയുടെ ആദ്യ മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തു…

1836- മൾട്ടിപ്പിൾ സിലിണ്ടർ റിവോൾവറിനുള്ള പാറ്റൻറ് സാമുവൽ കോൾട്ട് നേടി..

1837- വൈദ്യുത പ്രിന്റിംഗ് പ്രസിന്റെ പാറ്റൻറ് തോമസ് ഡെവൻപോർട്ട് നേടി…

1862- അമേരിക്ക, ആദ്യ പേപ്പർ കറൻസി പുറത്തിറക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു..

1870… മിസ്സിസ്സിപ്പിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗം ഹിറാം റോഡ്സ് റിവൽസ്, യു.എസ് കേൺഗ്രസ്സിലെ ആദ്യ ആഫ്രോ- അമേരിക്കൻ അംഗമായി…

1901- ജെ.പി.മോർഗൻ, യു. എസ്. സ്റ്റീൽ കോർപറേഷൻ രൂപീകരിച്ചു.

1910- ദലൈലാമ, ചൈനയിൽ നിന്നു ബ്രിട്ടീഷ് ഇന്ത്യയിലേക്ക് പലായനം ചെയ്തു.

1925- ജപ്പാൻ – USSR നയതന്ത്ര ബന്ധം സ്ഥാപിച്ചു…

1932- ഓസ്ട്രിയക്കാരനായ അഡോൾഫ് ഹിറ്റ്ലർ, ജർമൻ പൗരത്വം നേടി, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള യോഗ്യത നേടി…

1946-മുഹമ്മദ് അലി (കാഷ്യസ് ക്ലേ) ആദ്യ ലോക ഹെവി വെയ്റ്റ് ബോക്സിങ് കിരീടം നേടി..

1951- ആദ്യത്തെ പാൻ – ആഫ്രിക്കൻ കായിക മത്സരങ്ങൾ ബ്യൂണസ് അയേഴ്സിൽ തുടങ്ങി…

1954- ഗമാൽ അബ്ദുൽ നാസർ ഈജിപ്ഷ്യൻ പ്രധാനമന്ത്രിയായി…

1956- USSR കമ്യുണിസ്റ്റ് പാർട്ടി കോൺഗ്രസിൽ നിഖിത ക്രൂഷ്ചേവ്, സ്റ്റാലിനെ വിമർശിച്ചു….

1986- കൊറസോൺ അക്വിനോ ഫിലിപ്പീൻസിന്റെ 11 മത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു..

2018- ചൈനയിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ എൻ (N) എന്ന അക്ഷരം സെൻസർഷിപ്പിന്റെ ഭാഗമായി നിരോധിച്ചു

ജനനം

1778- അർജീന്റെകാരനായ ജോസ് ഡെ സാൻ മാർട്ടിൻ.. അർജന്റീന, ചിലി, പെറു എന്നീ രാജ്യങ്ങളെ സ്പാനിഷ് ഭരണത്തിൻ കീഴിൽ നിന്നു മോചിപ്പിച്ചു..

1895- ഷെവലിയാർ പി.ജെ. തോമസ് (പാറക്കുന്നേൽ)… ഭാരതീയ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും.. ഇന്ത്യയുടെ ആദ്യ സാമ്പത്തിക ഉപദേഷ്ടാവ്.

1912- കെ. ദാമോദരൻ – CPM നേതാവ് – മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമായ പാട്ടബാക്കിയുടെ രചയിതാവ്..

1920- ബൽരാജ് മധോക്ക്… RSS നേതാവ്..

1920- സൺ മ്യൂങ്ങ് മൂൺ.. ഉത്തര കൊറിയൻ യുണിഫിക്കേഷൻ ചർച്ച് സ്ഥാപകൻ.. ക്രിസ്ത്യാനികൾക്കിടയിലെ വിമത പ്രവർത്തനം എന്ന ആരോപണമുണ്ടായിരുന്നു…

1925- ജാനകി ആദി നാഗപ്പൻ… lNA വനിതാ റജിമെന്റായ ത്സാൻസി റാണി റജിമെൻറിന്റെ കമാൻഡർ… 2000ത്തിൽ പത്മശ്രീ നൽകി

1938… ഫാറൂഖ് എൻജിനിയർ – വിക്കറ്റ് കീപ്പർ, മുൻ ഇന്ത്യൻ താരം (1961-75)

1947- KPAC ലളിത.. സംഗീത നാടക അക്കാദമി ചെയർമാൻ.. നടി..

1949- വി.മധുസൂദനൻ നായർ …പ്രശസ്ത കവി.. നാറാണത്ത് ഭ്രാന്തൻ, പ്രശസ്ത കവിത

ചരമം

1723- ക്രിസ്റ്റഫർ റെൻ.. ഇംഗ്ലീഷ് ജ്യോതി ശാസ്ത്രജ്ഞൻ..

1914… ജോൺ ടെനിയൽ.. ജലച്ചായചിത്ര രചന വഴി പ്രശസ്തനായ ബ്രിട്ടീഷ് ചിത്രകാരനും, കാർട്ടൂണിസ്റ്റും.. ആലീസ് ഇൻ വണ്ടർലാന്റിലെ ചിത്രങ്ങൾക്ക് മിഴിവേകിയ ചിത്രകാരൻ..

1970- മന്നത്തു പത്മനാഭൻ.. NSS സ്ഥാപകാംഗം.. നവോത്ഥാന നായകൻ

2000- കുതിരവട്ടം പപ്പു.. പത്മദളാക്ഷൻ എന്ന മലയാള ഹാസ്യതാരം..

2001- സർ ഡൊണാൾഡ് ബ്രാഡ്മാൻ… ഓസീസ് ക്രിക്കറ്റ് ഇതിഹാസം..

2007- പി ഭാസ്കരൻ – പ്രശസ്ത കവി. സിനിമാ ഗാന രചയിതാവ്.. സംവിധായകൻ. 1994 ലെ ജെ.സി.ഡാനിയേൽ പുരസ്‌കാര ജേതാവ്

2015- എ. വിൻസെൻറ്.. ഛായാഗ്രാഹകൻ, സംവിധായകൻ

(സംശോധകൻ- കോശി ജോൺ.. എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: