പ്രശസ്ത ച​ല​ച്ചി​ത്ര താ​രം ശ്രീ​ദേ​വി അ​ന്ത​രി​ച്ചു

0

ദു​ബാ​യ്: പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​രം ശ്രീ​ദേ​വി (54) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ദു​ബാ​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം. ബോ​ളി​വു​ഡ് താ​ര​മാ​യ മോ​ഹി​ത് മാ​ര്‍​വ​യു​ടെ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. പ്ര​മു​ഖ നി​ർ​മാ​താ​വ് ബോ​ണി ക​പൂ​ർ ഭ​ർ​ത്താ​വാ​ണ്. ജാ​ഹ്ന​വി, ഖു​ഷി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ബോ​ണി ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ഞ്ജ​യ് ക​പൂ​ര്‍ മ​ര​ണം വി​വ​രം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി മു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2013ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ശ്രീ​ദേ​വി​യെ ആ​ദ​രി​ച്ചി​രു​ന്നു. ര​ണ്ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും ആ​റ് ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡു​ക​ളും കി​ട്ടി​യി​ട്ടു​ണ്ട്. ആ​ലിം​ഗ​നം, തു​ലാ​വ​ർ​ഷം, സ​ത്യ​വാ​ൻ സാ​വി​ത്രി, നാ​ല് മ​ണി പൂ​ക്ക​ൾ, ദേ​വ​രാ​ഗം കു​മാ​ര സം​ഭ​വം ഉ​ള്‍​പ്പെ​ടെ 26 മ​ല​യാ​ള സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

1963 ഓ​ഗ​സ്റ്റ് 13 ന് ​ത​മി​ഴ്നാ​ട്ടി​ലെ ശി​വ​കാ​ശി​യി​ലാ​ണ് ശ്രീ ​അ​മ്മ യാ​ങ്ക​ർ അ​യ്യ​പ്പ​ൻ എ​ന്ന ശ്രീ​ദേ​വി ജ​നി​ച്ച​ത്. 1967ൽ ​നാ​ലാം വ​യ​സി​ൽ തു​ണൈ​വ​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി ശ്രീ​ദേ​വി സി​നി​മ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. 1971ൽ ​പൂ​മ്പാ​റ്റ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള കേ​ര​ളാ സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി. ക​ന്ത​ൻ ക​രു​ണൈ, നം​നാ​ട്, പ്രാ​ർ​ഥ​നൈ, ബാ​ബു, ബാ​ല​ഭാ​ര​തം, വ​സ​ന്ത​മാ​ളി​കൈ, ഭ​ക്ത​കു​മ്പാ​ര, ജൂ​ലി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

1976ൽ ​കെ. ബാ​ല​ച​ന്ദ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങി​യ മു​ണ്ട്ര് മു​ടി​ച്ച് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ആ​ദ്യ​മാ​യി നാ​യി​ക​യാ​യി. ക​മ​ൽ​ഹാ​സ​നും ര​ജ​നീ​കാ​ന്തി​നും ഒ​പ്പ​മാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ഗാ​യ​ത്രി, പ​തി​നാ​റ് വ​യ​തി​നി​ലെ, സി​ഗ​പ്പ് റോ​ജാ​ക്ക​ൾ, പ്രി​യ, നി​ന്തും കോ​കി​ല, മു​ണ്ട്രാം പി​രൈ തു​ട​ങ്ങി​യ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. മൂ​ന്നാം പി​റൈ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും താ​രം സ്വ​ന്ത​മാ​ക്കി.

1997-ല്‍ ​സി​നി​മാ രം​ഗ​ത്ത് നി​ന്ന് ശ്രീ​ദേ​വി താ​ത്കാ​ലി​ക​മാ​യി വി​ട​പ​റ​ഞ്ഞെ​ങ്കി​ലും 2012ൽ ​ഇം​ഗ്ലീ​ഷ് വി​ഗ്ലീ​ഷ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ താ​രം തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം റി​ലീ​സാ​യ മോം ​ആ​ണ് അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading