സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ ഹജിന് അവസരം ലഭിച്ച കണ്ണൂർ ജില്ലയിലെ ഹാജിമാർക്കുള്ള ഒന്നാംഘട്ട ഹജ് സാങ്കേതിക പഠന ക്ലാസ് 27, മാർച്ച് മൂന്ന് തീയതികളിൽ നടക്കും.

കണ്ണൂർ∙ സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ ഹജിന് അവസരം ലഭിച്ച ജില്ലയിലെ ഹാജിമാർക്കുള്ള ഒന്നാംഘട്ട ഹജ് സാങ്കേതിക പഠന ക്ലാസ് 27, മാർച്ച് മൂന്ന് തീയതികളിൽ നടക്കും. ഈ വർഷം നേരിട്ട് അവസരം ലഭിച്ച 70 വയസ്സ് പ്രായമുള്ളവരും സഹായികളും മെഹ്‌റമില്ലാത്ത നാലു സ്ത്രീകൾ അടങ്ങുന്ന സംഘവും നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവരും ഉൾപ്പെടെ ജില്ലയിൽ നിന്ന് ആയിരത്തഞ്ഞൂറോളം ആളുകൾക്കാണ് ഹജിന് അവസരം ലഭിച്ചത്. മൂന്ന് കേന്ദ്രങ്ങളിലായാണ് ക്ലാസുകൾ നടക്കുന്നത്. 27ന് 9.30 മുതൽ പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസിൽ തലശ്ശേരി, കൂത്തുപറമ്പ മണ്ഡലങ്ങളിലെ ഹാജിമാരും,

1.30 മുതൽ തളിപ്പറമ്പ പുഷ്പഗിരി നന്മ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസിൽ പയ്യന്നൂർ, തളിപ്പറമ്പ, കല്യാശ്ശേരി, ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിലെ ഹാജിമാരും മാർച്ച് മൂന്നിന് 9.30 മുതൽ കണ്ണൂർ സിറ്റി ദീനുൽ ഇസ്‌‌‌‌‌‌‌‌‌‌‌‌‌‌‌ലാം സഭ ഇംഗ്ലിഷ് സ്കൂളിൽ നടക്കുന്ന ക്ലാസിൽ അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, മണ്ഡലങ്ങളിലെ ഹാജിമാരും പങ്കെടുക്കണം. ക്ലാസിന് വരുന്ന ഹാജിമാർ പാസ്പോർട്ട് കോപ്പി, രക്ത ഗ്രൂപ്പ്, എന്നിവ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് അതത് മണ്ഡലം പരിശീലകരെ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ പരിശീലകൻ സി.കെ.സുബൈർ ഹാജി ചക്കരക്കൽ 9447282674, അഡീഷനൽ ട്രെയിനർ എൻ.എ.സിദ്ദീഖ് 9895275769 എന്നിവർ അറിയിച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: