കേന്ദ്ര അവഗണനക്കെതിരെ ബഹുജന ധർണക്ക് തുടക്കമായി

കണ്ണൂർ
കേന്ദ്ര അവഗണനക്കെതിരെ സിപിഐ(എം) നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന ധർണക്ക് തുടക്കമായി.
ജില്ലയിൽ 234 കേന്ദ്രങ്ങളിലാണ് 31നുള്ളിൽ ബഹുജന ധർണ നടക്കുന്നത്. ബുധനാഴ്ച 35 ലോക്കൽ കേന്ദ്രങ്ങളിൽ കൂട്ടായ്മ നടന്നു. കേരളത്തിന്റെ വികസനത്തെ തകർക്കുകയും ജനവിരുദ്ധ വർഗീയ നയങ്ങൾ അടിച്ചേൽപിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ വൻ ജന വികാരമാണ് ഉയരുന്നത്. സിപിഐ എം സംഘടിപ്പിച്ച പരിപാടിയിൽ സിപിഐ എം പ്രവർത്തകർക്കും അനുഭാവികൾക്കും പുറമെ ജനങ്ങളാകെ എത്തി ചേർന്ന് അനുഭാവം പ്രകടിപ്പിക്കുകയാണ്. കേന്ദ്ര സർക്കാരിൻറെ തുടർച്ചയായ അവഗണനക്കും ജനവിരുദ്ധ-വർഗ്ഗീയ നയങ്ങൾക്കുമെതിരെ സിപിഐ(എം) നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ജനങ്ങളുമായി സംവദിച്ച ശേഷമാണ് ധർണ സംഘടിപ്പിച്ചത്.
കക്കാട് ലോക്കലിൽ നടന്ന ബഹുജന കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം പനോളി വത്സൻ ഉദ്ഘാടനം ചെയ്തു. കാടൻ ബാലകൃഷ്ണൻ അധ്യക്ഷനായി. എം. വി. സഹദേവൻ, പള്ളിയത്ത് ശ്രീധരൻ എന്നിവർ സംസാരിച്ചു.
വള്ളിത്തോട്ടിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥും പെരിങ്ങോത്ത് സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഉദ്ഘാടനം ചെയ്തു. മുയ്യത്ത് ഡിവൈഎഫ്ഐ സ്റ്റേറ്റ് സെക്രട്ടറി വി കെ സനോജ്, മാടായിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് എം സുരേന്ദ്രൻ തലശേരിയിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ എന്നിവരും മാനന്തേരി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി സുമേഷ് എംഎൽഎയും പട്ടാനൂരിൽ ടി കെ ഗോവിന്ദനും ഉദ്ഘാടനം ചെയ്തു.