ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി: കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബിനു 163 റൺസിന്റെ കൂറ്റൻ വിജയം

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂർ ജില്ലാ ‘എ’ ഡിവിഷൻ ലീഗ് ക്രിക്കറ്റ് മൽസരത്തിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ധർമ്മടം ഗവ: ബ്രണ്ണൻ കോളേജിനെ 163 റൺസിനു പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബ് നിശ്ചിത 45 ഓവർ മത്സരത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസു നേടി. ടി.അശ്വിൻ 40 റൺസും എം.പി.മനു 38 റൺസും സി പി സജിത്ത് 36 റൺസുമെടുത്തു. ബ്രണ്ണൻ കോളേജിന് വേണ്ടി ഭരത് 2 വിക്കറ്റ് വീഴ്ത്തി.
മറുപടിയായി ബ്രണ്ണൻ കോളേജ് 24.1 ഓവറിൽ 83 റൺസിനു എല്ലാവരും പുറത്തായി. ഫോർട്ടിനു വേണ്ടി പി.വി.അതുൽ ബാബു 20 റൺസ് വഴങ്ങി 6 വിക്കറ്റുകളും തേജസ് വിവേക് 2 വിക്കറ്റും വീഴ്ത്തി. പി.വി.അതുൽ ബാബുവിനെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.
നാളെ (വ്യാഴം) തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ് തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.