വീട് കുത്തിതുറന്ന് മോഷണം

ആദൂർ. പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം സ്വർണ്ണവും പണവും കവർന്നു. ആദൂർ കർമ്മന്തൊടി കൊട്ടംകുഴിയിലെ കെ.ചന്ദ്രൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ചന്ദ്രനും കുടുംബവും വീട് പൂട്ടി കാഞ്ഞങ്ങാട് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച രണ്ടേകാൽ പവൻ തൂക്കം വരുന്ന ആഭരണങ്ങളും 6,000 രൂപയും മോഷ്ടാവ്കവർന്നു. വീട്ടിൽ മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിൽ പരാതി നൽകി.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.