11 കുപ്പി മദ്യം പിടികൂടി.

പയ്യന്നൂർ.എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ
11 കുപ്പി മദ്യവുമായി പാടിയോട്ടുച്ചാൽ സ്വദേശിയെ പിടികൂടി. വയക്കര പാടിയോടുച്ചാൽ സ്വദേശി പി.സുരേഷിനെ(50)യാണ്
പയ്യന്നൂർ റെയ്ഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖിൻ്റെ നിർദേശാനുസരണം പ്രിവന്റീവ് ഓഫീസർ ശശി ചേണിച്ചേരിയും സംഘവും പിടികൂടിയത്.
പാടിയോട്ട് ചാൽ ടൗണിൽ നടത്തിയ പരിശോധനയിലാണ് 11 കുപ്പി വിദേശ മദ്യവുമായി പ്രതി പിടിയിലായത്. റെയ്ഡിൽ ഗ്രേഡ്പ്രിവന്റീവ് ഓഫീസർമാരായ ഖാലിദ്, ടി, സുരേഷ് ബാബു സിവിൽ എക്സൈസ് ഓഫീസർ കെ.വി.ഹരിദാസൻ,ഡ്രൈവർ പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു.