കാണാതായ യുവാവിനെ കണ്ടെത്തി

കണ്ണപുരം. പിതാവിനൊപ്പം ബേങ്കിലേക്ക് പോയ ശേഷം കാണാതായ യുവാവിനെ കണ്ടെത്തി. കല്യാശേരിയിലെ റിട്ട. ബേങ്ക് ഉദ്യോഗസ്ഥൻ പുരുഷോത്തമൻ്റെ മകൻ പ്രവീണിനെ (24) യാണ് ഇന്നലെ രാവിലെ 11 മണിയോടെ കാണാതായത്.പാറക്കടവിലെ ബേങ്കിൽ പിതാവിനൊപ്പം എത്തിയതായിരുന്നു. അവിടെ വെച്ചാണ് യുവാവിനെ കാണാതായത്.തുടർന്ന് കണ്ണപുരം പോലീസിൽ ബന്ധു പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും