കഞ്ചാവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ: കഞ്ചാവു പൊതിയുമായി യുവാവിനെ പോലീസ് പിടികൂടി. കണ്ണപുരംചെറുകുന്ന് പൂങ്കാവ് കോളനിയിലെ പി.മുഹമ്മദ് സലാഹുദ്ദീനെ (26)യാണ് എസ്.ഐ.പി.യദുകൃഷ്ണനും SCPO പ്രജീഷ്, ഡാൻസാഫ് ടീം മെമ്പർമാരായ GASI ജിജിമോൻ, SCPO മാരായ ഷിജുമോൻ, ഗിരീഷ് എന്നിവരും ചേർന്നാണ് പിടികൂടിയത് .ഇന്നലെ രാത്രി 9 മണിയോടെ പുഷ്പഗിരി ടാഗോർ വിദ്യാലയത്തിന് സമീപം വെച്ചാണ് യുവാവ് പിടിയിലായത്. ഇയാൾ പഴയങ്ങാടി, തളിപ്പറമ്പ, എളമ്പേരംപാറ എന്നിവിടങ്ങളിൽ സ്ഥിരമായി കഞ്ചാവ് വില്പന നടത്തിയിട്ടുണ്ട് എന്ന് പോലീസ് ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി. മംഗലാപുരത്തു നിന്നും ഇയാൾ വൻതോതിൽ കഞ്ചാവ് വാങ്ങി നാട്ടിൽ എത്തിച്ചു ചെറിയ പൊതികൾ ആക്കി വില്പന നടത്തുകയാണ് പതിവ്. ഇയാൾ തളിപ്പറമ്പ മേഖലയിൽ കഞ്ചാവ് വില്പന നടത്താൻ സാധ്യത ഉണ്ടെന്നു കണ്ണൂർ റൂറൽ നർകോട്ടിക് DYSP ക്കു ലഭിച്ച രഹസ്യ വിവരം ആണ് ഇയാളെ പിടികൂടാൻ പോലീസിന് സഹായകരമായത്.യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും കഞ്ചാവ് വിതരം ചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് സലാഹുദ്ധീൻ എന്ന് പോലീസ് പറഞ്ഞു .