പിടികിട്ടാപ്പുള്ളി 27 വര്‍ഷത്തിന് ശേഷം പിടിയില്‍.

തളിപ്പറമ്പ്: പിടികിട്ടാപ്പുള്ളി 27 വര്‍ഷത്തിന് ശേഷം പിടിയില്‍.
കുടക് വീരാജ്‌പേട്ടയിലെ കറപ്പസ്വാമിയുടെ മകന്‍ മനോഹരന്‍(51)നെയാണ് ശ്രീകണ്ഠാപുരം ഇന്‍സ്‌പെക്ടര്‍
ഇ.പി.സുരേശന്റെ നേതൃത്വത്തില്‍ എ.എസ്.ഐ പ്രേമരാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ ദേവന്‍ബാബു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
1996 നവംബര്‍ 3 ന് ചുഴലിയിലെ കല്ലുംകടവത്ത് മുസ്തഫയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ പോലീസില്‍ പരാതി വന്നതിനെ തുടര്‍ന്ന് നാടുവിട്ട മനോഹരന്‍ ഗോണിക്കുപ്പ, വീരാജ്‌പേട്ട എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ മനോഹരനെ റിമാന്‍ഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: