മണ്ടളം സെന്‍റ് ജൂഡ് ദേവാലയ തിരുനാൾ നാളെ മുതൽ

മണ്ടളം:മണ്ടളം സെന്‍റ് ജൂഡ് ദേവാലയത്തിൽ 11 ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ഉച്ചകഴിഞ്ഞ് 3.30 ന് കൊടിയേറ്റിനെ തുടർന്ന് ദേവാലയ പരിസരത്ത് പുതുതായി സ്ഥാപിക്കുന്ന ‘പിയാത്തെ’, വിശുദ്ധ മിഖായേൽ എന്നീ ഗ്രോട്ടോകളുടെ ആശീർവാദകർമം നടക്കും. ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവക്ക് തലശേരി അതിരൂപത വികാരി ജനറാൾ മോൺ ആന്‍റണി മുതുകുന്നേൽ കാർമികത്വം വഹിക്കും.
ഫെബ്രുവരി മൂന്നു വരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും. ഫാ. ഷൈൻ കൈതയ്ക്കൽ എംസിബിഎസ്, ഫാ. തോമസ് ചെരുവിൽ, ഫാ. ആന്‍റണി അമ്പാട്ട് എച്ച്ജിഎൻ, ഫാ. സുബീഷ് ഓരത്തേൽ, ഫാ. ലതിൻ പാലയ്ക്കൽ എംഎസ്, റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ, ഫാ. ജോസഫ് മഞ്ചപ്പിള്ളിൽ, ഫാ. രാജേഷ് എസ്ജെ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
29 ന് രാവിലെ ഏഴിന് വിശുദ്ധ കുർബാനയ്ക്ക് ശേഷം യുവജന സമ്മേളനം നടക്കും. സുജൻ തോമസ് ക്ലാസ് നയിക്കും. ഫെബ്രുവരി നാലിന് റവ.ഡോ.ആന്‍റണി തറേക്കടവിലിന്‍റെ കാർമി കത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. മണ്ടളം ടൗണിലേക്ക് തിരുനാൾ പ്രദക്ഷിണം. 8.30 ന് കൊല്ലം ആവിഷ്കാരയുടെ സാമൂഹിക സംഗീത നാടകം ‘ദൈവം തൊട്ട ജീവിതം’. സമാപനദിനമായ ഒൻപതിന് റാസ കുർബാന-ഫാ. ലിൻസ് വെട്ടുവയലിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: