സിപിഎം പ്രക്ഷോഭം ആരംഭിക്കും: ജയരാജൻ

കണ്ണൂർ: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭൂമി സ്വകാര്യ കമ്പനിക്ക് അടിയറവച്ചതിനെതിരെ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് സിപിഎംനേതൃത്വം നൽകുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കണ്ണൂരിന്‍റെ സമഗ്ര വികസനത്തിനുള്ള റെയില്‍വെ ഭൂമി സ്വകാര്യ കമ്പനിക്ക് ദീര്‍ഘകാല പാട്ടത്തിന് നല്‍കിയത് അംഗീകരിക്കാനാവില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് കോണ്‍ഗ്രസ് തുടക്കം കുറിച്ച വിറ്റഴിക്കല്‍ നയം ബിജെപി സർക്കാർ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കുകയാണെന്നും എം.വി. ജയരാജൻ പറഞ്ഞു. റെയില്‍വെ ഭൂമി പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് ബി ജെ പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി നടത്തിയ പ്രതികരണം സംശയാസ്പദമാണ്. സ്വകാര്യ കമ്പനിയുമായി ബിജെപി നേതാവിനുള്ള ബന്ധത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അബ്ദുളളക്കുട്ടി എംപിയായ അവസാന കാലത്താണ് റെയില്‍വെ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതിന് തുടക്കമിട്ടത്. അതിന്‍റെ തുടര്‍ച്ചയാണോ ഇപ്പോഴത്തെ പാട്ടക്കരാറെന്ന് സംശയിക്കുന്നുവെ ന്നും ജയരാജൻ പറഞ്ഞു.