കൗൺസിലർമാരുടെ റെയിൽവേ സ്റ്റേഷൻ മാർച്ച്

കണ്ണൂർ: കണ്ണൂരിലെ റെയിൽവേ ഭൂമി സ്വകാര്യവത്കരിക്കുന്നതിനെതിരെ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്ന റെയിൽവേ സ്റ്റേഷൻ മാർച്ച് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റേത് പൂർവ്വികർ ഉണ്ടാക്കിയത് മുഴുവൻ വിറ്റു തുലക്കുന്ന സമീപനമാണെന്നു കെ. സുധാകരൻ പറഞ്ഞു. മേയർ അഡ്വ. ടി.ഒ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ ഡോ. വി. ശിവദാസൻ,
പി. സന്തോഷ് കുമാർ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്, എം. പ്രകാശൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന, മുസ്ളിഹ് മഠത്തിൽ, വെള്ളോറ രാജൻ, പി.കെ രാഗേഷ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ഷമീമ, എം.പി രാജേഷ്, അഡ്വ. പി ഇന്ദിര, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ കൂക്കിരി രാജേഷ്, എൻ. സുകന്യ,
കെ.പി അബ്ദുൾ റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.