സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും

ഇരിട്ടി: കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി സ്‌കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന കെ.വി. ലിസിക്കുള്ള യാത്രയയപ്പും തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
കോർപ്പറേറ്റ് മനേജർ ഫാ. മാത്യു ശാസ്താംപടവിൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റൻ പാണ്ഡ്യമാക്കൽ, പ്രധാനാധ്യാപകൻ മാത്യു ജോസഫ്, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ഇരിട്ടി എ.ഇ.ഒ കെ.എ. ബാബുരാജ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടിൽ, പായം പഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, ഷൈജൻ ജേക്കബ്, പി.ടി.എ പ്രസിഡന്റ് സി. മൊയ്തീൻകുട്ടി, മദർ പി.ടി.എ പ്രസിഡന്റ് ജാസ്മിൻ സുനിൽ, ജെസി ജോർജ്, വി.ടി. മാത്തുക്കുട്ടി, ഫാ. ആൽബർട്ട് തെക്കേവീട്ടിൽ, മുഹമ്മദ് ശാദ്, സിന്ധു എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: