പ്രഗതി സർഗ്ഗോത്സവം
കായിക മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കം

0


ഇരിട്ടി: ഇരിട്ടി മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പ്രഗതി വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സർഗ്ഗോത്സവത്തിന്റെ ഭാഗമായ കായിക മത്സരങ്ങൾ ബുധനാഴ്ച വള്ള്യാട് വയലിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30ന് പയഞ്ചേരിമുക്കിൽ നിന്നും ആരംഭിക്കുന്ന ദീപശിഖാ യാത്ര 9 മണിയോടെ വള്ളിയാട് വയലിൽ സമാപിക്കും. തുടർന്ന് കായിക മത്സരങ്ങളുടെ ഉദ്‌ഘാടനം ഇന്ത്യൻ ആർമി റിട്ട. ക്യാപ്റ്റനും മുൻ ഇന്ത്യൻ കബഡി ടിം കോച്ചുമായ ഇ. ഭാസ്കരൻ ഉദ്‌ഘാടനം ചെയ്യും. 26 ന് കാരംസ്, ചെസ്സ് , ഷട്ടിൽ തുടങ്ങിയവക്ക് പുറമേ കഥ, കവിത , ലേഖനം, ചിത്രരചന തുടങ്ങിയ ഇൻഡോർ മത്സരങ്ങൾ നടക്കും. 27 ന് വള്ള്യാട് വയലിൽ നടക്കുന്ന ഫൈനൽ കലാ മത്സരങ്ങളുടെ ഉദ്‌ഘാടനം രാവിലെ 10 മണിക്ക് പ്രശസ്ത ഗാന രചയിതാവ് രാജീവ് ആലുങ്കൽ നിർവഹിക്കും. ഉച്ചക്ക് 1.30 ന് വർണ്ണം മ്യൂസിക്ക് എന്റർടെയ്‌നേഴ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. 28ന് ഉച്ചക്ക് 1.30 ന് നടക്കുന്ന സർഗ്ഗോത്സവത്തിന്റെ സമാപന പരിപാടി ഒപ്പം, മാളികപ്പുറം എന്നീ സിനിമകളിലൂടെ പ്രശസ്തനായ ഉണ്ണി മുകുന്ദൻ ഉദ്‌ഘാടനം ചെയ്യും. മാളികപ്പുറം സിനിമയിലെ പ്രമുഖതാരം ദേവനന്ദ, സംവിധായകൻ വിഷ്ണു ശശിശങ്കർ മറ്റ് അണിയറ പ്രവർത്തകർ എന്നിവരും പങ്കെടുക്കുമെന്ന് പ്രഗതി വിദ്യാനികേതൻ പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി, വൈസ് പ്രിൻസിപ്പാൾ എം. രതീഷ്, എം.എസ്. ബിജിലാൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: