ഇരിട്ടി നഗരത്തിന് മാസ്റ്റർ പ്ലാൻ വിദഗ്ത സമിതി നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു

0

ഇരിട്ടി ; ഇരിട്ടി നഗരത്തിന്റെയും നഗരസഭാ അധീനതയിലുള്ള പ്രദേശങ്ങളുടേയും സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കേണ്ട പദ്ധതികളുടെ മാസ്റ്റർ പ്ലാൻ തെയ്യാറാക്കുന്നതിനായി വിദഗ്ത സമിതികളുടെ നേതൃത്വത്തിൽ വിവിധ വർക്കിംങ്ങ് ഗ്രൂപ്പുകളുടെ യോഗത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു. നഗരാസൂത്രണം, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം, കൃഷി തുടങ്ങി വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങളാണ് ക്രോഡീകരിച്ചത്.
ചെയർ പേഴ്‌സൺ, വൈസ് ചെയർമാൻ, കൗൺസിലർമാർ, പ്ലാനിങ് വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നത്. നിലവിലുള്ള ബസ്റ്റാന്റ് വിപുലീകരണം, മൾട്ടി പർപ്പസ് സ്റ്റേഡിയം കോംപ്ലക്‌സ് , കമ്മ്യൂണിറ്റി ഹാളോട് കൂടിയ കൾച്ചറൽ കോംപ്ലക്‌സ് , ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ കേന്ദ്രം, പുതിയ പാർക്കുകൾ, ടൂറിസത്തിന്റെ വികസനത്തിനായി ടൂറിസം ഡെവെലപ്‌മെന്റ് സോൺ, ഇൻഡസ്ട്രിയൽ പാർക്ക്, ശാസ്ത്രീയ അറവുശാല, ഗതാഗത ശൃംഖലയുടെ ശാസ്ത്രീയമായ രീതിയിലുള്ള വിപുലീകരണം, നിലവിലുള്ള ആശുപത്രികളുടെ വിപുലീകരണം, വിദ്യാഭ്യാസ മേഖലയിലെ സാദ്ധ്യതകൾ എന്നിവയാണ് പ്രധാനമായും വന്ന നിർദ്ദേശങ്ങൾ. വിദഗ്ത സമിതി യോഗം നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻിംങ്ങ് കമ്മിറ്റി അധ്യക്ഷൻമാർ, അംഗങ്ങൾ , നഗരസഭാ സെക്രട്ടറി, വകുപ്പ് മേധവികൾ, പ്ലാനിംങ്ങ് ബോഡിലെ വിദഗ്തർ എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading