മാസോയ്ക്കും രഞ്ജി ക്രിക്കറ്റ് ക്ലബിനും വിജയം

0

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് മൽസരത്തിൽ തലശ്ശേരി മാസോ 5 വിക്കറ്റിന് മുഴപ്പിലങ്ങാട് വിപിആർ ക്ലബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത വിപിആർ ക്ലബ്ബ് 20 ഓവറിൽ 103 റൺസിന് എല്ലാവരും പുറത്തായി.മറുപടിയായി മാസോ 16.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം നേടി. പുറത്താകാതെ 41 റൺസ് എടുത്തു മാസോ താരം പി.ഷഫീക്ക് മാൻ ഓഫ് ദി മാച്ച് ആയി.

ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് 73 റൺസിന് ധർമ്മടം സീഹോക്ക് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുത്തു. മറുപടിയായി സീഹോക്ക് ക്രിക്കറ്റ് ക്ലബ് 18 ഓവറിൽ 73 റൺസിന് ഓൾ ഔട്ടായി. 40 റൺസും 2 വിക്കറ്റും നേടി രഞ്ജി ക്രിക്കറ്റ് ക്ലബ് താരം രജീഷ് മാൻ ഓഫ് ദി മാച്ച് ആയി .

നാളെ (ബുധനാഴ്ച ) നടക്കുന്ന മൽസരത്തിൽ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് മുഴപ്പിലങ്ങാട് വിപിആർ ക്ലബിനേയും കണ്ണൂർ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി മലബാർ അത്ലറ്റിക് ക്ലബ്ബിനേയും നേരിടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading