പാമ്പ്കടിയേറ്റ രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

മട്ടന്നൂർ : പാമ്പിന്റെ കടിയേറ്റ 7 വയസുകാരി മരിച്ചു. ശിവപുരം വെമ്പടിയിലെ ഹയഹംദ(7) ആണ് വീട്ടുമുറ്റത്തു നിന്ന് പാമ്പുകടിയേറ്റ് മരണപ്പെട്ടത്. മെരുവമ്പായി എം.യു.പി.സ്കൂൾ രണ്ടാംതരം വിദ്യാർഥിനിയാണ്.
ആസിഫിന്റെയും നീർവേലി കുനിയിൽ വീട്ടിൽ സഫീറയുടെയും മകളാണ്.
ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പിന്റെ കടിയേറ്റത്. പരിയാരം മെഡിക്കൽ കോളെജിൽ എത്തിച്ചങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിച്ചു.