ആ​ല്‍​ഫൈ​ന്‍ വ​ധ​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരന്പരയില്‍ ഷാ​ജു​വി​ന്‍റെ മ​ക​ള്‍ ആ​ല്‍​ഫൈ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ഷാ​ജു​വി​നെ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു വേ​ണ്ടി ഒ​ന്നാം പ്ര​തി ജോ​ളി ബ്രെ​ഡി​ല്‍ സ​യ​നൈ​ഡ് പു​ര​ട്ടി ന​ല്‍​കി ആ​ല്‍​ഫൈ​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍.

താ​മ​ര​ശേ​രി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. 129 സാ​ക്ഷി​ക​ളും 130 രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് വ​ട​ക​ര റൂ​റ​ല്‍ എ​സ്പി കെ.​ജി. സൈ​മ​ണ്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്ബ​ര​യി​ല്‍ മൂ​ന്നാ​മ​ത്തെ കേ​സി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: