കാടാമ്ബുഴയില്‍ പതിനാറുകാരന് പീഡനം, പോക്സോ കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍‌

മലപ്പുറം കാടമ്ബുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പതിനാറ് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3 പ്രതികളെ കല്‍പകഞ്ചേരി പൊലീസും ബാക്കിയുള്ള 4 പ്രതികളെ കാടാമ്ബുഴ പൊലീസുമാണ് പിടികൂടിയത്. തിരുര്‍ ഫസ്റ്റ്ക്ലാസ് ജുഡ്യീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.കുറുക്കോള്‍ സ്വദേശി അബ്ദുള്‍ സമദ്, രണ്ടത്താണി സ്വദേശി സമീര്‍, ശിവദാസന്‍, കല്ലാര്‍മംഗലം മുഹമ്മദ് കോയ, കരിങ്കല്ലായി മൊയ്തീന്‍ കൂട്ടി, കര്‍വത്തനകത്ത് ലിയാക്കത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ കുട്ടി ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ അനേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.പോക്സോ വകുപ്പ് ഉള്‍പ്പെടെ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ ഒളിവിലാണെന്ന സൂചനയും പോലീസ് നല്‍കുന്നു. അതേസമയം, കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വെട്ടിച്ചിറയിലെ പ്രാദേശിക സിപിഎം, മുസ്ലീം ലീഗ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: