സര്‍ക്കാര്‍ അനുമതിയില്ലാതെ മതപഠനം നടത്തുന്ന സ്‌കൂളുകള്‍ പൂട്ടുമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം നടത്തണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ മതപഠനം നടത്തി നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ പൂട്ടാന്‍ സര്‍ക്കാരിന് അധികാരമുണ്ട് എന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരത്തെ ഫിദ സ്‌കൂള്‍ പൂട്ടിയത് അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. കുട്ടികള്‍ വ്യത്യസ്ത സംസ്‌കാരങ്ങള്‍ മനസ്സിലാക്കി വളരണം. ഏതെങ്കിലും പ്രത്യേക മതത്തിന് മാത്രം പ്രാധാന്യം നല്‍കി പഠിപ്പിക്കുന്നത് മതേതരത്വത്തിന് എതിരാണെന്ന് കോടതി പറഞ്ഞു. സ്കൂളുകളില്‍ മതപഠനം പാടില്ലെന്ന് ഉത്തരവിറക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു.

സ്കൂള്‍ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം മണക്കാട് ഹിദായ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു ഹൈക്കോടതി. പ്രത്യേക മത വിഭാഗത്തില്‍പ്പെട്ട കുട്ടികളെ മാത്രം പ്രവേശിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സ്‌കൂള്‍ അടച്ചുപൂട്ടിയത്. തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടിയ നടപടി ചോദ്യം ചെയ്ത് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: