മിഡ്നൈറ്റ് മാരത്തൺ നാളെ(ജനുവരി 26)   

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി ജനുവരി 26ന് കണ്ണൂർ നഗരത്തിൽ സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് മാരത്തോൺ നാളെ(ജനുവരി 26)നടക്കും. 26ന് രാത്രി 12 മണിക്ക് തുടങ്ങി ഏഴ് കിലോമീറ്റർ പിന്നിട്ട് 27ന് പുലർച്ചെ ഒരുമണിയോടെ മാരത്തോൺ സമാപിക്കും. ഒരുമയുടെയും സുരക്ഷയുടെയും സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന മാരത്തൺ കണ്ണൂർ കലക്ട്രേറ്റിൽ നിന്ന് തുടങ്ങി താവക്കര, ഫോർട്ട് റോഡ്, സെന്റ്മൈക്കിൾസ് സ്‌കൂൾ, പയ്യാമ്പലം ഗസ്റ്റ്ഹൗസ് റോഡ്, ശ്രീനാരായണ പാർക്ക്, മുനീശ്വരൻ കോവിൽ, പഴയ ബസ്സ്ന്റാന്റ്, താലൂക്ക് ഓഫീസ്, കാൽടെക്സ് വഴി തിരിച്ച് കലക്ട്രേറ്റിൽ സമാപിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

അഞ്ച് പേരടങ്ങുന്ന ടീമുകളായാണ് മാരത്തോണിന് പങ്കെടുക്കേണ്ടത്. പുരുഷൻന്മാർ മാത്രമുളള ടീമുകളിൽ ഒന്നാം സ്ഥാനം നേടുവർക്ക് 7500 രൂപയും വനിതകൾ മാത്രമുള്ള ടീമുകളിലും സ്ത്രീകളും പുരുഷൻന്മാരും ചേർന്നുളള ടീമുകളിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് 10000 രൂപ വീതവുമാണ് സമ്മാനം. ഒരു ടീമിന് 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 0497-2706336, 9447524545, 9447564545 നമ്പറിൽ ബന്ധപ്പെടുക.  ഇ മെയിൽ: wearekannur.com.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: