മൊകേരി ഗ്രാമപഞ്ചായത്ത് ഗ്യാസ് ശ്മശാനം ഉദ്ഘാടനത്തിന്

മൊകേരി ഗ്രാമപഞ്ചായത്ത് ഗ്യാസ് ശ്മശാനം ജനുവരി 27 ന് വൈകിട്ട് അഞ്ച് മണിക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ നാടിന് സമർപ്പിക്കും. പഞ്ചായത്തിലെ ഈസ്റ്റ് വള്ള്യായി നവോദയകുന്നിലെ 52 സെന്റ് സ്ഥലത്താണ് ശ്മശാനം. പഞ്ചായത്തിന്റെ 2017-18 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 75 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മിച്ചത്.  ഇതിൽ 24 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും 13 ലക്ഷം രൂപ  പാനൂർ ബ്ലോക്ക് പഞ്ചായത്തും 38 ലക്ഷം രൂപ ഗ്രാമപഞ്ചായത്തുമാണ് നൽകിയത്. കെട്ടിടം, യാർഡ്, ഇന്റർലോക്ക്, അമ്പതിനായിരം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന മഴവെള്ളസംഭരണി, 300 അടിയോളം ഉയരമുള്ള പുകക്കുഴൽ എന്നിവയുണ്ട്. പുക വെള്ളത്തിലൂടെ കടത്തിവിട്ട് ദുർഗന്ധമില്ലാതെയാണ് പുറത്തേക്ക് വിടുന്നത്. ഇരിപ്പിടസൗകര്യവും പൂന്തോട്ടവും ശ്മശാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ മീർ മുഹമ്മദലി മുഖ്യാതിഥിയായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: