മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ എക്സൈസ് മെഡൽ കണ്ണൂരിന്

കണ്ണൂർ: 2018 ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ എക്സൈസ് മെഡൽ കണ്ണൂ ർ എക്സൈസിന് ലഭിച്ചു. കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ പി ജലീഷ് ആണ്അർഹനായത് 2010 ൽ മാങ്ങാട്ട് പറമ്പ് KAP നാലാം ബറ്റാലിയനിൽ സിവിൽ പോലിസ് ഓഫീസറായി ജോലി ചെയ്ത ശേഷം 2012 ൽ എക്സൈസ് ഡിപ്പാർട്ട്മെന്റിൽ തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ സിവിൽ എക്സൈസ് ഓഫിസറായി പ്രവേശിച്ചു . എക്സൈസ് കണ്ടു പിടിച്ച ശ്രദ്ധേയമായ നിരവധി മദ്യ-മയക്കുമരുന്ന് കേസുകൾ പിടികൂടുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഈ തസ്തികയിൽകഴിഞ്ഞ പത്ത് വർഷത്തിന് ശേഷമാണ് എക്സൈസ് മെഡൽ കണ്ണൂരിൽ എത്തുന്നത് .

എക്സൈസ് ഡിപ്പാർട്ട്മെന്റിലെ എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ്, അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെൻറ്) സ്പെഷ്യൽ സ്ക്വാഡ് , ഉത്തരമേഖല ജോയന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡ് , കണ്ണൂർഡെപ്യുട്ടി എക്സൈസ് കമ്മീഷണർ ഷാഡോ ടീം, കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സ്പെഷ്യൽ സ്വകാഡ് എന്നീ പ്രധാന സ്ക്വാഡുകളിൽ പ്രവർത്തിച്ചു. നിലവിൽ ഉത്തര മേഖല ജോയന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡ് അംഗമാണ്. അഞ്ചരക്കണ്ടി ചാമ്പാട് ആർദ്രത്തിൽ ‘ ഒ പി ഗംഗാധരന്റെയും പി ലീലയുടെയും മകനാണ് . ഭാര്യ പി വി പ്രനിഷ (അഡ്വക്കറ്റ് ജനറൽ ഓഫീസ്, എറണാകുളം ) മക്കൾ ആർദ്ര , ആൻവിയ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: