എടക്കാട് കബഡി ടൂർണമെന്റിന് ആവേശകരമായ തുടക്കം; ബ്ലോക്ക് തല ടൂർണ്ണമെൻറിൽ മൊഞ്ചൻ പാലം കടമ്പൂർ ചാമ്പ്യൻമാരായി

എടക്കാട്: ബഹുജന, സർവകക്ഷി കൂട്ടായ്മയായ വോയ്സ് ഓഫ് എടക്കാട് സംഘടിപ്പിക്കുന്ന കബഡി കായികോത്സവത്തിന് നാസ അസീസ് സ്മാരക ഫ്‌ളഡ്ലിറ്റ് ഗ്രൗണ്ടിൽ തുടക്കമായി. എടക്കാട് പ്രേമരാജന്റെ നാമധേയത്തിലുള്ള ത്രിദിന ടൂർണമെന്റിന്റെ ആദ്യ ദിവസമായ ഇന്ന് നടക്കുന്ന ബ്ലോക്ക് തല ടൂർണമെന്റിന്റെ ഉദ്ഘാടനം കണ്ണൂർ ഡി.വൈ.എസ്.പി പി.പി.സദാനന്ദൻ നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ.കെ. വിനീഷ് മുഖ്യാതിഥിയായി. കടമ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ
എ.ദിനേശൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സി. നാരായണൻ, കണ്ണോത്ത് വിജയൻ, പി.ഹമീദ് മാസ്റ്റർ,
നാവത്ത് ചന്ദ്രൻ, ആർ. ഷംജിത്ത്, കെ.ശിവദാസൻ മാസ്റ്റർ,
കളത്തിൽ ബഷീർ, പി.ബി. മൂസക്കുട്ടി എന്നിവർ ആശംസകൾ നേർന്നു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പി. പത്മാക്ഷ ൻ മാസ്റ്റർ സ്വാഗതവും ജനറൽ കൺവീനർ എം.കെ. അബൂബക്കർ നന്ദിയും പറഞ്ഞു. മുൻകാല കബഡി താരങ്ങൾ അണിനിരക്കുന്ന വെറ്ററൻ പ്രദർശന മത്സരവും നടന്നു. ബ്ലോക്ക് തല മത്സരവിജയികൾക്ക് എടക്കാട് SI മഹേഷ് കണ്ടബേത്ത് ട്രോഫികൾ വിതരണം ചെയ്തു. ആയിരക്കണക്കിന് കാണികൾ ടൂർണമെന്റിന് സാക്ഷ്യം വഹിക്കാനെത്തിയിരിന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: