മുരളി കാടാച്ചിറ അന്തരിച്ചു

കാടാച്ചിറ : കാടാച്ചിറ സുമി നിവാസിൽ മുരളി കാടാച്ചിറ (എം കെ കരുണാകരൻ- 85) അന്തരിച്ചു. സംസ്കാരം ശനി പകൽ ഒന്നിന് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ. സംഘചേതനയുടെ മാനേജർ, ഗാനരചയിതാവ്, നാടകനടൻ, പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സിപിഐ എം കാടാച്ചിറ എ ബ്രാഞ്ചംഗമാണ്. ഭാര്യ: സുമിത്ര(റിട്ട.പ്രധാനധ്യാപിക,കാടാച്ചിറ എൽ പി സ്കൂൾ).മക്കൾ: ജീജോ (മുരളി നാഷണൽ ബുക്ക്‌ സ്റ്റാൾ പാലക്കാട്‌), പ്രിയൻ മുരളി (ജസിൻ ഫാൻസി ചാല).മരുമക്കൾ: സീമ(ഇഎസ്ഐ, തോട്ടട) വനജ (അധ്യാപിക,കാടാച്ചിറ എൽ പി സ്കൂൾ) സഹോദരങ്ങൾ: അച്യുതൻ, ജാനകി പരേതരായ ഗോവിന്ദൻ, കുഞ്ഞിരാമൻ, നാരായണി, മാധവി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: