കര്‍ഷകരുടെ അന്തകനായി പ്രധാനമന്ത്രി മാറി;കെ.സുധാകരൻ എം പി

ഇന്ത്യാ രാജ്യത്തെ ദാരിദ്രവും പട്ടിണിയും ഇല്ലാതാക്കാൻ അക്ഷീണം പ്രയത്നിക്കുന്ന കര്‍ഷകരുടെ അന്തകനായി പ്രധാനമന്ത്രി
നരേന്ദ്രമോദി മാറിയിരിക്കുകയാണെന്ന് കെ സുധാകരന് എം.പി പറഞ്ഞു.
യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 28 ദിവസമായി കര്‍ഷകര്‍ നടത്തിവരുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കെ.സുധാകരൻ എം.പി പറഞ്ഞു.
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തും.
കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയ കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്നും കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭ സമരം അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും 29ന് യുഡിഎഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സ്റ്റേഡിയം കോര്‍ണറില്‍ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുവാന്‍ കണ്ണൂരില്‍ ചേര്‍ന്ന ഐക്യജനാധിപത്യ മുന്നണി ജില്ലാ നേതൃയോഗം തീരുമാനിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രീയ ഊര്‍ജ്ജിതപ്പെടുത്തുവാനും എല്ലാ ബൂത്ത് തലത്തിലും പ്രവര്‍ത്തനം ഊര്ജിതപ്പെടുത്തുവാനും യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ വിജയ-പരാജയ കാരണങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ജനുവരി ആദ്യവാരം പഞ്ചായത്ത് തലത്തില്‍ അവലോകന യോഗം ചേരുവാനും അവലോകന റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ പരിശോധിക്കുന്നതിനും യോഗം തീരുമാനിച്ചു.
യുഡിഎഫ് ജില്ലാ ചെയര്മാന് പി ടി മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി,
മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ വി കെ അബ്ദുള്‍ഖാദര്‍ മൗലവി,
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ജോര്‍ജ്ജ്,
മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, അബ്ദുള്‍കരീം ചേലേരി, സിഎംപി നേതാവ് സി എ അജീര്‍,ആര് എസ് പി നേതാവ് ഇല്ലിക്കല്‍ അഗസ്തി, വല്സന് അത്തിക്കല്‍, അഡ്വ, മനോജ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.