കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥന് കൈമാറി ഓട്ടോ ഡ്രൈവർ

വളപട്ടണം: രേഖകളും പണവുമടങ്ങിയ പഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി ഓട്ടോ ഡ്രൈവർ. മന്ന സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ഉവൈസാണ് സത്യസന്ധത കാട്ടിയത്.

റിട്ട. കെൽട്രോൺ ഉദ്യോഗസ്ഥൻ കെ.കണ്ണപുരത്തെ പി.ഐ.സതീഷ്‌കുമാറിന്റെതായിരുന്നു പഴ്സ്. നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് ധർമശാല സിൻഡിക്കേറ്റ് ബാങ്കിൽനിന്നെടുത്ത 15,000 രൂപയും ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയായിരുന്നു പഴ്സിലുണ്ടായിരുന്നത്.

ഇരിണാവ് റെയിൽവേ ഗേറ്റ് പരിസരത്തുനിന്ന് പഴ്സ് കളഞ്ഞുകിട്ടിയ ഉവൈസ് അതിൽനിന്ന് കിട്ടിയ ഫോൺ നമ്പറിൽ വിളിച്ച് സതീഷ്‌കുമാറിനെ വിവരമറിയിക്കുകയായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: