പൗരത്വ നിയമ ഭേദഗതിക്കെതിരേ കണ്ണാടിപ്പറമ്പിൽ പ്രതിഷേധമിരമ്പി

കണ്ണാടിപ്പറമ്പ: കേന്ദ്രസർക്കാർ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ നഗരത്തിൽ വൻ പ്രതിഷേധം. കണ്ണാടിപ്പറമ്പ് മഹല്ല് ജമാഅത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ നടന്ന പ്രതിഷേധ റാലിയിലും തുടർന്നു നടന്ന പ്രതിഷേധ സമ്മേളനത്തിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. പുല്ലൂപ്പി ജുമാമസ്ജിദ് പരിസരത്തു നിന്ന് ആരംഭിച്ച റാലി ആറാംപീടിക യഅ്‌ഖൂബിയ്യ മസ്ജിദ് പരിസരത്ത് അവസാനിച്ചു. വിവിധ മഹല്ലുകളിലെ ഖത്തീബുമാർ, ഇമാമുമാർ, ഉൾപ്പെടെ മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. പ്രതിഷേധ സമ്മേളനം സി.പി മായിൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നിടുവാട്ട് മഹല്ല് ഖത്തീബ് മുഹമ്മദ് ബഷീർ നദ്‌വി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കാണികൃഷ്ണൻ (സി.പി.എം), രജിത്ത് നാറാത്ത് (കോൺഗ്രസ്), പി.വി അബ്ദുല്ല മാസ്റ്റർ (മുസ്‌ലിം ലീഗ്) സംസാരിച്ചു. ലത്തീഫ് മാസ്റ്റർ സ്വാഗതവും കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: