മുജീബിന് വേണം ഒരു കൈത്താങ്ങ്

കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയായ തറയിൽ പീടികയിൽ മുജീബ് (42) ശ്വാസകോശാർബുദം ബാധിച്ച് കിടപ്പിലാണ്. പ്രവാസിയായ മുജീബ് ജീവിത പ്രാരാബ്ധങ്ങൾ സ്വയം ഏറ്റെടുത്ത് ഗൾഫിൽ എത്തിയതായിരുന്നു. എന്നാൽ തന്നെ ആശ്രയിച്ചു ജീവിക്കുന്ന മൂന്ന് പിഞ്ചു കുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന കുടുംബത്തിനായി രാപ്പകലില്ലാതെ അധ്വാനിച്ചു വരുന്നതിനിടയിലാണ് മാരകമായ അർബുദ രോഗം മുജീബിനെ കീഴ്പ്പെടുത്തിയത്. ചികിത്സയുടെ ആദ്യഘട്ടം പിന്നിടുമ്പൊഴേക്കും ഭാരിച്ച ആശുപത്രി ചെലവുകൾ വഹിക്കാനാവാതെ ഈ കുടുംബം കഷ്ടപ്പെടുകയാണ്. ചികിത്സ തന്നെ ഏതാണ്ട് നിലച്ചുപോകുന്ന അവസ്ഥയിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. 30 ലക്ഷത്തിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ചികിത്സാ ചിലവ് പാവപ്പെട്ട കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ്. പെട്ടെന്ന് വന്ന് ചേർന്ന ഈ ദുരിതം കുടുംബത്തെ ആകെ തകർത്ത അവസ്ഥയിലാണുള്ളത്. മൂന്ന് പിഞ്ചു മക്കളുടെ ഏക ആശ്രയമായ മുജീബിനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തേണ്ടത് അത്യാവശ്യമാണ്.അതിനാൽ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സി പ്രസന്ന ചെയർമാനായും റാഹിദ് അഴീക്കോട് കൺവീനറായും 102 അംഗ ജനകീയ കമ്മിറ്റി രൂപീകരിച്ചു ചികിത്സാ സഹായം കണ്ടെത്താനുള്ള ഒരുക്കത്തിലാണ്.

അക്കൗണ്ട് നമ്പറും കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കാനുള്ള ഫോൺ നമ്പറും താഴെ കൊടുക്കുന്നു

Name. TP MUJEEB CHIKILSA SAHAYA COMMITEE
A/C NUMBER: 6301101002579
IFSC: CNRB0006301
CANARA BANK VANKULATH VAYAL BRANCH

Rahid Azhikode: 9562077888
Baby Anand: 9447088088
Maharoof: 9895294972
Shabunas: 9744383112
Ubaid: 9746748552

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: