കലാലയ രാഷ്ട്രീയം ജനാധിപത്യ കോട്ടകളാക്കും: കാംപസ് ഫ്രണ്ട്

മട്ടന്നൂർ: ജനാധിപത്യ കലാലയങ്ങൾക്ക് യൗവനത്തിന്റെ കാവൽ എന്ന മുദ്രാവാക്യത്തിൽ കാംപസ് ഫ്രണ്ട് കണ്ണൂർ ജില്ല പ്രതിനിധി സമ്മേളനം മട്ടന്നൂർ റാറാവീസ് ഓഡിറ്റോറിയത്തിൽ നടന്നു. കലാലയങ്ങളിൽ ജനാധിപത്യം തിരിച്ച് കൊണ്ട് വരുമെന്ന് ഉദഘാടന പ്രഭാഷണത്തിൽ സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫ പറഞ്ഞു. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റി പ്രഖ്യാപനത്തിൽ ജില്ലാ പ്രസിഡന്റായി അമീൻ പി എം നേയും സെക്രട്ടറി ആയി അബുബക്കർ തളിപ്പറമ്പിനേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ശഹ്സാദ് സഹീർ, അമീറ ശിറിന്, ജോയിന്റ് സെക്രട്ടറിമാരായി ഉനൈസ് സി കെ, സെബാ ശിറിന് എന്നിവരെയും, ട്രഷറർ ഫൈറൂസ് നീർവേലി, കമ്മിറ്റി അംഗങ്ങളായി ഉനൈസ് പി കെ, ഫർദാന് പി എം, ഫർഹ തലശ്ശേരി, ശമ്മാസ് എടക്കാട്, ഉമർ ഫർഹാൻ, ഇജ്ജാസ് മട്ടന്നൂർ എന്നിവരെയും തിരഞ്ഞെടുത്തു. ജില്ല പ്രസിഡന്റ് അമീൻ പി എം അദ്ധ്യക്ഷത വഹിച്ചു, ആശംസ അർപ്പിച്ച് കൊണ്ട് പോപ്പുലർ ഫ്രണ്ട് ജില്ല സെക്രട്ടറി സി എം നസീർ, എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ബഷീർ പുന്നാട് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: