ഫാ.സെബാസ്റ്റ്യൻ പാലാക്കുഴി പൗരോഹിത്യ രജത ജൂബിലി നിറവിൽ

പയ്യാവൂർ: ഫാ.സെബാസ്റ്റ്യൻ പാലാക്കുഴി പൗരോഹിത്യ രജത ജൂബിലി നിറവിൽ.തലശേരി അതിരൂപതയിലെ പ്രമുഖ വൈദീകരിലൊരാളും ഇപ്പോൾ പൈസക്കരി ദേവമാത ഫൊറോന പള്ളി വികാരിയുമായ ഫാ.സെബാസ്റ്റ്യൻ പാലാക്കുഴി രജത ജൂബിലി ആഘോഷിക്കുന്നു. 1993 ഡിസംബർ 28ന് അന്നത്തെ രൂപതാധ്യക്ഷൻ മാർ ജോർജ് വലിയമറ്റം മെത്രാപ്പോലീത്തയിൽ നിന്ന് ഇടവകാ ദേവാലയമായ മണിക്കടവ് സെന്റ് തോമസ് പള്ളിയിൽ നടന്ന തിരുക്കർമ്മത്തിലാണ് പൗരോഹിത്യ പട്ടം സ്വീകരിച്ചത്. 1945ൽ മണിക്കടവിൽ കുടിയേറിയ പാലാക്കുഴി മാത്യൂ – മേരി ദമ്പതികളുടെ എട്ട് മക്കളിൽ മൂന്നാമനാണ് ഫാ.സിബി (സെബാസ്റ്റ്യൻ) യച്ചൻ.മറ്റ് മൂന്നു സഹോദരങ്ങൾ കൂടി സമർപ്പിതരാണ്. മണിക്കടവ് സെന്റ് തോമസ് സ്‌കൂളിൽ ഹൈസ്കൂൾ വരെയുള്ള വിദ്യാഭ്യാസം. തലശേരി സെന്റ് ജോസഫ് മൈനർ സെമിനാരി, കോട്ടയം വടവതൂർ സെമിനാരി എന്നിവിടങ്ങളിൽ വൈദീക പഠനം പൂർത്തിയാക്കി. ആലക്കോട് സെന്റ് മേരീസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും കമ്പല്ലൂർ, ബെഡുർ ഇടവകകളിൽ വികാരിയുമായി സേവനം അനുഷ്ഠിച്ചു.1999 ൽ ഉപരിപഠനത്തിന് പൂനയിൽ പോയി തിരിച്ചെത്തി മൈനർ സെമിനാരി പ്രൊക്കുറേറ്റർ പ്രൊഫസറായി നിയമിതനായി. തുടർന്ന് നീണ്ട ഏഴ് വർഷക്കാലം അതിരുപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. വ്യത്യസ്തവും നൂതനവുമായ കർമ്മ പദ്ധതികളാൽ അലംകൃതമായ ഈ കാലഘട്ടം ഫാമിലി അപ്പോസ്റ്റലേറ്റിന്റെ സുവർണ്ണകാലമായി മാറി. ഈ കാലഘട്ടത്തിൽ തലശ്ശേരി സന്ദേശഭവനിലെ പാസ്റ്ററൽ സെന്റർ അസിസ്റ്റന്റ് ഡയറക്ടറായും നിലകൊണ്ടു.കണ്ണൂർ തിരുക്കുടുംബ ദേവാലയത്തിലും,കൊളക്കാട് സെന്റ് തോമസ് ദേവാലയത്തിലും വികാരിയായിരുന്ന സിബിയച്ചൻ കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി പ്രൊക്കുറേറ്ററും പ്രൊഫസറുമായി അഞ്ച് വർഷം സേവനം അനുഷ്ഠിച്ചു.ഇപ്പേൾ കുന്നോത്ത് മേജർ സെമിനാരി വിസിറ്റിംങ്ങ് പ്രൊഫസറുമായി സേവനം ചെയ്യുന്ന അച്ചന്റെ ജൂബിലി ആഘോഷം ഫൊറോനാ വൈദീകരുടെ നേതൃത്വത്തിൽ സമുഹബലിയർപ്പിച്ച് ആഘോഷിക്കും.തുടർന്ന് നടത്തുന്ന അനുമോദന യോഗത്തിൽ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക നേതാക്കൾ ആശംസകൾ നേരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: