പയ്യന്നൂര്‍ സ്വദേശിയായ പ്രവാസിയെ ഒന്നരക്കോടി രൂപയോളം വാങ്ങി വഞ്ചിച്ചതായി പരാതി

പയ്യന്നൂര്‍: പയ്യന്നൂര്‍ സ്വദേശിയായ പ്രവാസിയെ ഒന്നരക്കോടി രൂപയോളം വാങ്ങി വഞ്ചിച്ചതായി പരാതി. പയ്യന്നൂര്‍ കൊക്കാനിശ്ശേരിയിലെ ഗോപിനാഥന്‍ പോത്തേരയാണ് കൊച്ചി വൈറ്റിലയിലെ എ.എസ്സ് ഷാജിയെന്ന ആനന്ദാലയം ഷാജി(59), ഷാജിയുടെ ഭാര്യ സിന്ധു ദേവി (56),  ഷാജിയുടെ മകള്‍ ആരതി ഷാജി (27)  എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. മുപ്പത്തിരണ്ട് വര്‍ഷമായി അബുദാബിയിലെ  സ്പെഷ്യല്‍ എക്യുപ്പ്മെന്‍റ് സപ്ലൈയില്‍സിലെ ജോലിക്കാരനായിരുന്നു ഗോപീനാഥന്‍. 2017 ഡിസംബറില്‍ ഒരു സുഹൃത്ത് മുഖാന്തരമാണ്  ഷാജിയുമായി പരിചയപ്പെടുന്നത്.  പത്ത് വര്‍ഷത്തോളം അബുദാബിയില്‍ പ്രിന്‍റിംഗ് സാമാഗ്രികളുടെ കച്ചവടം നടത്തി വരുന്ന ഷാജി ഗോപിനാഥിനെ തന്‍റെ സ്ഥാപനത്തില്‍ പാര്‍ട്ണറായി ചേര്‍ക്കാമെന്നും അപ്രകാരം ചേര്‍ന്നാല്‍ മൊത്തം ലാഭത്തിന്‍റെ നാല്‍പ്പത് ശതമാനം ലാഭ വിഹിതവും മാസം പത്തായിരം യു.എ.ഇ ദര്‍ഹവും ഗോപിനാഥിന് ശബളം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോളായി  ഒരു കോടി ഇരുപത്തിയാറ് ലക്ഷം രൂപ വാങ്ങുകയും ജോലി നല്‍കാതെയും ബിസിനസ്സില്‍ പങ്കാളിയാക്കാതെയും വഞ്ചിക്കുകയുമായിരുന്നു.

ഗോപിനാഥന്‍ താന്‍ നല്‍കിയ തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍  നാട്ടില്‍ തന്‍റെയും ഭാര്യയുടെയും പേരിലുള്ള വസ്തുവകകള്‍ വിറ്റ്  പണം നല്‍കാമെന്ന് പറയുകയും തുടര്‍ന്ന്  വസ്തുക്കല്‍ രജിസ്ട്രര്‍ ചെയ്യുന്നതിലേക്കായി ഗോപിനാഥനില്‍ നിന്നും രെു ലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തു.  ജൂലായ് 20ന് ഗോപിനാഥനെ നാട്ടിലേക്ക് വിളിച്ച് വരുത്തുകയും  വസ്തുക്കള്‍ എഴുതി നല്‍കാമെന്ന് പറഞ്ഞ് ഷാജിയുടെ മകളായ ആരതി ഷാജിയുടെ പേരില്‍ കൃത്രിമമായി ധന നിശ്ചയാധാരം എഴുതി നല്‍കുകയും ആധാരത്തില്‍ ഷാജിയുടെ ഭാര്യ സാക്ഷിയായി നില്‍ക്കുകയും ചെയ്തു. ഇത് വഴി ഗോപിനാഥനെ കൂടുതല്‍ ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതിനായി ഷാജിയുടെ ഭാര്യയും മകളും ഗൂഢാലോചന നടത്തിയെന്നുമാണ്  ഗോപിനാഥന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

പൊലീസില്‍ പരാതി നല്‍കിയപ്പോള്‍  ഷാജി ഷാര്‍ജ ഇമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിലേക്ക് അഞ്ച് ചെക്കുകള്‍ നല്‍കിയിരുന്നു. ചെക്കുകള്‍ മാറനെത്തിയപ്പോള്‍ അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ ചെക്കുകള്‍ മടങ്ങുകയായിരുന്നു. ദുബായി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസിനെ കബളിപ്പിച്ച് ഷാജി ഒളിവില്‍  പോവുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: